Posts

Showing posts from December, 2022

ഒരു ഡിസംബർ കൂടി...

ഡിസംബർ .... നിന്നെ എനിക്കൊരുപാട് ഒരുപാടു ഇഷ്ടമാണ്...മഞ്ഞുപെയ്യുന്ന രാത്രികളും,നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും...തണുത്ത പുലരികളും കൊണ്ട് നീ കടന്നുവരുമ്പോൾ എന്തെന്നറിയാത്ത ഒരു സന്തോഷം...   പിന്നിട്ട മാസങ്ങളിലെ സന്തോഷങ്ങളും ദുഖങ്ങളും,നേട്ടങ്ങളും,നഷ്ടങ്ങളുമെല്ലാം നിന്നിൽ ഞാൻ അഴിച്ചു വയ്ക്കുന്നു... കുട്ടിക്കാലത്തെ ഡിസംബർ മാസങ്ങൾ ഉണ്ണിയേശുവിന്റെ വരവിനായുള്ള കാത്തിരുപ്പുകളുടെ ദിവസങ്ങൾ ആണ്...നവംബറിന്റെ അവസാനം ആകുമ്പോഴേക്കും നക്ഷത്രങ്ങൾ ഇടാനും,ഏറ്റവും നന്നായി പുൽകൂട് ഒരുക്കാനുമുള്ള ആവേശമാണ്...ഏറ്റവും ഭംഗിയുള്ള നക്ഷത്രം തേടി എല്ലാ കടകളും കയറിയിറങ്ങും,പിന്നെ തെന മുളപ്പിക്കലും, പുല്കൂടിനുള്ള സാധനങ്ങൾ ഒരുക്കലും എല്ലാം കൂടി ഒരു ആഘോഷമാണ് ...ഇതിന്റെ ഇടയിൽ ഒരു കല്ല്‌ കടി ആയി വരുന്ന ക്രിസ്തുമസ് പരീക്ഷ മിക്കവാറും ഉഴപ്പായിരിക്കും... വീണ്ടും ഒരു ക്രിസ്തുമസ് കൂടി ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ,മറവിയുടെ മാറാലകൾക്കിടയിലും കല്ലിൽ കൊത്തിയ പോലെ ഓർമ്മയിൽ നില്ക്കുന്ന ചില ക്രിസ്തുമസ് ഓർമ്മകൾ കൂടിയാണ് കടന്നുവരുന്നത്‌...                      ദാരിദ്ര്യം ഓലമേഞ്ഞ വ...