ഡിസംബർ .... നിന്നെ എനിക്കൊരുപാട് ഒരുപാടു ഇഷ്ടമാണ്...മഞ്ഞുപെയ്യുന്ന രാത്രികളും,നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും...തണുത്ത പുലരികളും കൊണ്ട് നീ കടന്നുവരുമ്പോൾ എന്തെന്നറിയാത്ത ഒരു സന്തോഷം... പിന്നിട്ട മാസങ്ങളിലെ സന്തോഷങ്ങളും ദുഖങ്ങളും,നേട്ടങ്ങളും,നഷ്ടങ്ങളുമെല്ലാം നിന്നിൽ ഞാൻ അഴിച്ചു വയ്ക്കുന്നു... കുട്ടിക്കാലത്തെ ഡിസംബർ മാസങ്ങൾ ഉണ്ണിയേശുവിന്റെ വരവിനായുള്ള കാത്തിരുപ്പുകളുടെ ദിവസങ്ങൾ ആണ്...നവംബറിന്റെ അവസാനം ആകുമ്പോഴേക്കും നക്ഷത്രങ്ങൾ ഇടാനും,ഏറ്റവും നന്നായി പുൽകൂട് ഒരുക്കാനുമുള്ള ആവേശമാണ്...ഏറ്റവും ഭംഗിയുള്ള നക്ഷത്രം തേടി എല്ലാ കടകളും കയറിയിറങ്ങും,പിന്നെ തെന മുളപ്പിക്കലും, പുല്കൂടിനുള്ള സാധനങ്ങൾ ഒരുക്കലും എല്ലാം കൂടി ഒരു ആഘോഷമാണ് ...ഇതിന്റെ ഇടയിൽ ഒരു കല്ല് കടി ആയി വരുന്ന ക്രിസ്തുമസ് പരീക്ഷ മിക്കവാറും ഉഴപ്പായിരിക്കും... വീണ്ടും ഒരു ക്രിസ്തുമസ് കൂടി ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ,മറവിയുടെ മാറാലകൾക്കിടയിലും കല്ലിൽ കൊത്തിയ പോലെ ഓർമ്മയിൽ നില്ക്കുന്ന ചില ക്രിസ്തുമസ് ഓർമ്മകൾ കൂടിയാണ് കടന്നുവരുന്നത്... ദാരിദ്ര്യം ഓലമേഞ്ഞ വ...
"അറ്റ് പോകാത്ത ഓർമകൾ" എന്റെ ഭാര്യ ജീവനൊടുക്കിയ ആ ദിവസം! അദ്ധ്യായം ~ 34-പ്രൊഫ.ടി.ജെ.ജോസഫ് * " ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ തകര്‍ന്നുവീണത് ഞാനും സലോമിയും രണ്ടുമൂന്നു മാസക്കാലമായി പടുത്തുയര്‍ത്തിയ മനക്കോട്ടകളാണ്. ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ കിട്ടുമായിരുന്നത് മാസം തോറുമുള്ള ശമ്പളമായിരുന്നില്ല. മാനേജര്‍ പറഞ്ഞിരുന്നതുപോലെ മാര്‍ച്ച് അവസാനം എന്നെ തിരിച്ചെടുത്താല്‍ ആ മാസംതന്നെ 31-ന് റിട്ടയര്‍ ചെയ്യും. അപ്പോള്‍ ലഭ്യമാകുന്നത് പിരിച്ചുവിട്ടപ്പോള്‍ മുതലുള്ള ശമ്പള കുടിശ്ശികയും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ അപ്പാടെയുമാണ്. എല്ലാംകൂടിയാകുമ്പോള്‍ നല്ലൊരു തുക വരും. പണയപ്പെടുത്തിയ ആഭരണങ്ങള്‍ തിരിച്ചെടുക്കണം; മക്കള്‍ രണ്ടാളുടെയും വിദ്യാഭ്യാസ വായ്പ മുഴുവനായി അടച്ചുതീര്‍ക്കണം; കേടായിരുന്ന വാഷിങ് മെഷീന്, ഫ്രിഡ്ജ് മുതലായവ മാറ്റി പുതിയതു വാങ്ങണം; വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കുക മാത്രമല്ല, രണ്ടു കിടപ്പുമുറികള്‍ കൂടി ഉള്‍പ്പെടുത്തി മുകള്‍നില പണിയണം; ആമിയുടെ കല്യാണം നടത്തണം. ഇങ്ങനെയൊക്കെയാണ് കിട്ടാന്‍പോകുന്ന പണം വക കൊള്ളിച്ചിരുന്നത്. നാലുവര്‍ഷക്കാലം വാടിനിന്നിട്ട് വീണ്ടും...
❤ തുടരുക
ReplyDelete♥️
ReplyDelete